Sbs Malayalam -
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 69:32:47
- More information
Informações:
Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
സോക്കരൂസ് പ്രീക്വാർട്ടറിൽ: ഖത്തറിലെ ഓസ്ട്രേലിയൻ ആരാധകർ വിജയരാവ് ആഘോഷമാക്കിയതിങ്ങനെ...
01/12/2022 Duration: 09minസോക്കറൂസ് ലോകകപ്പിന്റെ അവസാന പതിനാറിൽ ഇടം നേടിയിരിക്കുകയാണ്. ഖത്തറിലെ ഓസ്ട്രേലിയൻ ആരാധകർ വിജയരാവ് ആഘോഷിച്ചതെങ്ങനെ? ഖത്തറിൽ നിന്ന് ലോകകപ്പ് ഫുട്ബോൾ റിപ്പോർട്ടർ CK രാജേഷ് കുമാർ വിവരിക്കുന്നു.
-
Australian snakes and spiders: What to do if bitten - ഓസ്ട്രേലിയയില്‍ പാമ്പിന്റെയോ ചിലന്തിയുടെയോ കടിയേറ്റാല്‍ എന്തു ചെയ്യണം?
01/12/2022 Duration: 08minAustralia has many venomous animal and insect species. Knowing what to do and what to avoid when bitten by a snake or spider can help save a life. Here’s the expert advice on how to respond whether you suffer a venomous or non-venomous bite. - നിരവധി വിഷപ്പാമ്പുകളുടെയും ചിലന്തികളുടെയുമെല്ലാം നാടാണ് ഓസ്ട്രേലിയ. ഇവയുടെ കടിയേറ്റാല്‍ എന്തു ചെയ്യണമെന്നും, എന്തൊക്കെ ചെയ്യരുത് എന്നും മനസിലാക്കുന്നത് ജീവന് രക്ഷിക്കാന്‍ സഹായിക്കും.
-
ഐശ്വര്യ അശ്വത് ജീവിക്കുന്നു, കുഞ്ഞനുജത്തിയിലൂടെ
01/12/2022 Duration: 12minപെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സ വൈകിയതിനെത്തുടര്‍ന്ന് മരിച്ച ഐശ്വര്യ അശ്വതിന് കുഞ്ഞനുജത്തി പിറന്നു. ഐശ്വര്യ എന്നു തന്നെയാണ് മാതാപിതാക്കള്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഐശ്വര്യയും ഓര്‍മ്മകള്‍ക്കായി വീണ്ടും അതേ പേര് നല്‍കിയതിനെക്കുറിച്ച് പിതാവ് അശ്വത് ചവിട്ടുപാറ സംസാരിക്കുന്നത് കേള്‍ക്കാം, മുകൡലെ പ്ലേയറില്‍ നിന്നും..
-
SBS Malayalam ഇന്നത്തെ വാർത്ത: 2022 നവംബർ 30, ബുധൻ
30/11/2022 Duration: 04minഓസ്ട്രേലിയയിലെ ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ക്വീൻസ്ലാന്റിൽ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങിമരിച്ചു; അപകടം ഇന്ത്യയിലേക്ക് തിരികെ പോകാനിരിക്കെ
29/11/2022 Duration: 03minക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിൽ 24 വയസുള്ള രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥി വെള്ളച്ചാട്ടത്തിൽപ്പെട്ടാണ് മരിച്ചത്.
-
SBS Malayalam ഇന്നത്തെ വാർത്ത: 2022 നവംബർ 29, ചൊവ്വ
29/11/2022 Duration: 03minSBS Malayalam ഇന്നത്തെ വാർത്ത: 2022 നവംബർ 29, ചൊവ്വ
-
SBS Malayalam ഇന്നത്തെ വാർത്ത: 2022 നവംബർ 28, തിങ്കൾ
28/11/2022 Duration: 05minഓസ്ട്രേലിയയിലെ ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
SBS Malayalam ഇന്നത്തെ വാർത്ത: 2022 നവംബർ 25, വെള്ളി
25/11/2022 Duration: 05minഓസ്ട്രേലിയയിലെ ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വമ്പൻമാർ വിറയ്ക്കുന്ന ആദ്യറൗണ്ട്: ഖത്തറിൽ കളി കാണാനിരിക്കുന്നതേയുള്ളൂ...
24/11/2022 Duration: 11minഖത്തർ ലോകകപ്പിലെ ആദ്യറൗണ്ട് അപ്രതീക്ഷിത വഴികളിലൂടെയാണ് മുന്നേറുന്നത്. എന്താണ് ഖത്തറിലെ ആരാധകരുടെ മനസ്. കളിക്കാരുമായി എക്സ്ക്ലൂസീവ് അഭിമുഖങ്ങളുമായി സി കെ രാജേഷ്കുമാർ.
-
ഓസ്ട്രേലിയന്‍ സ്കില്‍ഡ് വിസകളുടെ മുന്‍ഗണനാ പട്ടികയില്‍ മാറ്റം: അറിയേണ്ടതെല്ലാം...
24/11/2022 Duration: 11minഓസ്ട്രേലിയയിലേക്കുള്ള സ്കില്‍ഡ് വിസ അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലും മുന്‍ഗണനാ രീതികളിലും മാറ്റം വരുത്തിയിരിക്കുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ഈ മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കുകയാണ് ഫ്ലൈവേള്‍ഡ് മൈഗ്രേഷന്‍ ലോയേഴ്സില്‍ പ്രിന്‍സിപ്പല്‍ സോളിസിറ്ററായ താര എസ് നമ്പൂതിരി.
-
SBS Malayalam ഇന്നത്തെ വാർത്ത: 2022 നവംബർ 23, ബുധൻ
23/11/2022 Duration: 04minഓസ്ട്രേലിയയിലെ ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയില്‍ കമ്പനി ഡയറക്ടര്‍മാര്‍ക്ക് ഇനി തിരിച്ചറിയല്‍ നമ്പര്‍; ഇല്ലെങ്കില്‍ 13,000 ഡോളര്‍ വരെ പിഴ
23/11/2022 Duration: 07minഓസ്ട്രേലിയയില്‍ കമ്പനികളുടെയോ, സന്നദ്ധ സംഘടനകളുടെയോ, സ്പോര്‍ട്സ് ക്ലബുകളുടെയോ ഒക്കെ ഡയറക്ടറാകുന്നവര്ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ ഒന്നിന് മുമ്പ് ഈ ഡയറക്ടര്‍ ID എടുത്തില്ലെങ്കില്‍ 13,000 ഡോളര്‍ വരെ പിഴ ലഭിക്കാം എന്നാണ് മുന്നറിയിപ്പ്. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
SBS Malayalam ഇന്നത്തെ വാർത്ത: 2022 നവംബർ 22, ചൊവ്വ
22/11/2022 Duration: 04minഓസ്ട്രേലിയയിലെ ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വിക്ടോറിയയിൽ പോരാട്ടം മുറുകുന്നു; പാർട്ടികളുടെ സാധ്യതകളെക്കുറിച്ച് പ്രചാരണരംഗത്തുള്ള മലയാളികൾ
22/11/2022 Duration: 11minപല സർവേ ഫലങ്ങളിലും പ്രവചിച്ചിരുന്നതിലും വാശിയേറിയ പോരാട്ടമാണ് വിക്ടോറിയൻ പാർലമെൻറ് തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ കാണുന്നത്. ഏതെല്ലാം നയങ്ങളാണ് വോട്ടർമാരെ സ്വാധീനിക്കുക എന്നതിനെക്കുറിച്ച് പ്രചാരണരംഗത്തുള്ള മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
SBS Malayalam ഇന്നത്തെ വാർത്ത: 2022 നവംബർ 21, തിങ്കൾ
21/11/2022 Duration: 05minഓസ്ട്രേലിയയിലെ ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ബിയര്‍ നിരോധനവും കോഴ ആരോപണവും: കിക്കോഫിനരികിലും വിവാദമൊഴിയാതെ ഖത്തര്‍
20/11/2022 Duration: 10minഖത്തര്‍ ലോകകപ്പിന്റെ കിക്കോഫിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. എന്നാല്‍, സ്റ്റേഡിയങ്ങളില്‍ ബിയര്‍ വില്‍പ്പന നിരോധിച്ചതും, ഖത്തറിനെതിരായ കോഴ ആരോപണവുമെല്ലാം കാത്തിരിപ്പിന്റെ അവസാന നിമിഷങ്ങളിലും വിവാദമുയര്‍ത്തുകയാണ്. എന്താണ് ഫിഫയും, ആരാധകരും നല്കുന്ന മറുപടി. ഖത്തറില്‍ നിന്ന് ഇക്കാര്യം വിശദീകരിക്കുകയാണ് സി കെ രാജേഷ്കുമാര്‍
-
SBS Malayalam ഇന്നത്തെ വാർത്ത: 2022 നവംബർ 18, വെള്ളി
18/11/2022 Duration: 05minഓസ്ട്രേലിയയിലെ ഇന്നത്തെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
അഞ്ചു ദിവസത്തെ ശമ്പളത്തോടെ നാല് ദിവസം ജോലി; എന്ത് പറയുന്നു ഇങ്ങനെയൊരു മാറ്റത്തെക്കുറിച്ച്?
18/11/2022 Duration: 09minആഴ്ചയിൽ 38 മണിക്കൂറിന് പകരം 32 മണിക്കൂറായി ജോലി സമയം കുറയ്ക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് മനസിലാക്കുന്നതിനായി ഓസ്ട്രേലിയയിൽ ഇപ്പോൾ ഒരു പരീക്ഷണം നടത്തുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു മാറ്റം നടപ്പിലാക്കിയാലുള്ള ഗുണങ്ങളും ദോഷങ്ങളും എന്തായിരിക്കും എന്നതിനെക്കുറിച്ച് ചില മലയാളികളുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഫുട്ബോൾ വിരുന്നൊരുക്കി എസ് ബി എസ്; ഖത്തർ വിശേഷങ്ങൾ എസ് ബി എസ് മലയാളത്തിലും
18/11/2022 Duration: 08minലോകകപ്പിലെ എല്ലാ മത്സരങ്ങളും എസ് ബി എസിൽ കാണുകയും കേൾക്കുകയും ചെയ്യുന്നതിനൊപ്പം, സ്റ്റേഡിയങ്ങളിൽ നിന്നുള്ള ആവേശം മലയാളത്തിലും ആസ്വദിക്കാം. എസ് ബി എസ് മലയാളം ഖത്തർ വിശേഷങ്ങളെല്ലാം ഓസ്ട്രേലിയയിലേക്ക് എത്തിക്കുന്നുണ്ട്. മെട്രോ വാർത്ത പത്രത്തിന്റെ സ്പോർട്സ് എഡിറ്റർ സി കെ രാജേഷ് കുമാർ എസ് ബി എസ് മലയാളത്തിനായി ഖത്തർ റിപ്പോർട്ടുകൾ എത്തിക്കുന്നത് ഇവിടെ കേട്ടുതുടങ്ങാം.
-
How to best prepare before a severe storm or a flood in Australia - ഓസ്ട്രേലിയയില്‍ വെള്ളപ്പൊക്കങ്ങള്‍ പതിവാകുന്നു: എങ്ങനെ മുന്‍കരുതലെടുക്കാം...
17/11/2022 Duration: 09minIn the last decade, Australia has experienced some of its worst flooding in recorded history. Knowing how to prepare for severe weather could save your property. Deciding whether or not to evacuate and how, could save your life. - ഓസ്ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ നിരവധി വെള്ളപ്പൊക്കങ്ങളാണ് കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായത്. പേമാരിക്കും വെള്ളപ്പൊക്കത്തിനുമെതിരെ മതിയായ മുന്‍കരുതലെടുക്കുന്നത് നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ സഹായിക്കും. എന്തൊക്കെ മുന്‍കരുതലെടുക്കണം എന്നറിയാം...