Sbs Malayalam -
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 58:37:36
- More information
Informações:
Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ലജ്ജാവതിയില്‍ തളച്ചിടാന്‍ പലരും ശ്രമിക്കാറുണ്ട്; പക്ഷേ, അവിടെ നില്ക്കുകയല്ല ഞാന്‍: ജാസി ഗിഫ്റ്റ്
20/03/2024 Duration: 13minകോളേജിലെ പരിപാടിക്കിടെ പ്രിന്സിപ്പാല് സ്റ്റേജില്‍ നിന്ന് ഇറക്കിവിട്ടതിനു പിന്നാലെ, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് പിന്തുണയുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ഈ പിന്തുണ എത്രത്തോളം സഹായകമായി എന്നും, പാട്ടിന്റെ വഴിയിലെ യാത്രയെക്കുറിച്ചുമെല്ലാം ജാസി ഗിഫ്റ്റ് എസ് ബി എസ് മലയാളത്തോട് സംസാരിക്കുന്നത് കേള്‍ക്കാം...
-
'RBA പ്രതീക്ഷിക്കുന്ന നിരക്കിലേക്ക് പണപ്പെരുപ്പം കുറഞ്ഞിട്ടില്ല'; പലിശ 4.35ൽ തുടരും
19/03/2024 Duration: 03min2024 മാര്‍ച്ച് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും വൈദ്യുതി നിരക്ക് കുറയും; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
19/03/2024 Duration: 02minഓസ്ട്രേലിയയിലെ പലയിടങ്ങളിലും ജൂലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കുറയുമെന്ന് വൈദ്യുതി റെഗുലേറ്റർ വ്യക്തമാക്കി. വീടുകളിൽ ഏഴ് ശതമാനം വരെ വൈദ്യുതി നിരക്ക് കുറയാം. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
The importance of understanding cultural diversity among Indigenous peoples - സഹസ്രാബ്ദങ്ങളുടെ തുടര്‍ച്ച, നൂറുകണക്കിന് സംസ്കാരങ്ങള്‍: ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗങ്ങളിലെ വൈവിധ്യമറിയാം...
18/03/2024 Duration: 11minUnderstanding the diversity within the First Nations of Australia is crucial when engaging with Aboriginal and Torres Strait Islander peoples and building meaningful relationships. - ഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ വിഭാഗം, അഥവാ ഓസ്ട്രേലിയന്‍ മണ്ണിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്നു പറയുമ്പോള്‍, അതൊരു ഒറ്റ ജനവിഭാഗമാണ് എന്നാണ് പലരും മനസിലാക്കാറുള്ളത്. എന്നാല്‍, ഒട്ടേറെ വൈവിധ്യങ്ങളാണ് ആദിവമര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയിലുള്ളത്. ഈ വൈവിധ്യങ്ങളെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ടാക്സി ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും Uberന്റെ നഷ്ടപരിഹാരം; 272 മില്യൺ ഡോളർ നൽകും
18/03/2024 Duration: 04min2024 മാര്‍ച്ച് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഏജ്ഡ് കെയറിൽ വൻ ശമ്പള വർദ്ധനവ്: ആർക്കൊക്കെ പ്രയോജനപ്പെടുമെന്നറിയാം
16/03/2024 Duration: 03minഏജ്ഡ് കെയർ രംഗത്ത് 28 ശതമാനം വരെയുള്ള ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നിരവധി കുടിയേറ്റക്കാരെ ബാധിക്കുന്ന മാറ്റത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഏജ്ഡ് കെയർ ജീവനക്കാർക്ക് 28.5 ശതമാനം വരെ ശമ്പള വർദ്ധനവ്
15/03/2024 Duration: 03min2024 മാര്‍ച്ച് 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പ്രതീക്ഷയോ ആശങ്കയോ കൂടുതല്‍?: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് മേഖലയില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് ആവശ്യം
15/03/2024 Duration: 06minആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർമ്മിത ബുദ്ധി വൻ കുതിപ്പുകളാണ് വിവിധ മേഖലകളിൽ നടത്തുന്നത്. എന്നാൽ ലോകരാജ്യങ്ങൾ ഈ രംഗത്ത് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്ന് ഐക്യരാഷ്ട്ര സഭയിൽ അമേരിക്ക ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വിക്ടോറിയയിലെ ഖനിയിൽ അപകടം; പാറയ്ക്കടിയിൽ കുടുങ്ങി ഒരാൾ മരിച്ചു
14/03/2024 Duration: 03min2024 മാർച്ച് 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വിമാനത്തിൽ വളർത്തുമൃഗങ്ങളെ അനുവദിക്കുന്നത് യാത്രക്കാരെ എങ്ങനെ ബാധിക്കും? ഓസ്ട്രേലിയൻ മലയാളികളുടെ പ്രതികരണങ്ങൾ ഇങ്ങനെ...
14/03/2024 Duration: 14minഓസ്ട്രേലിയയിലെ പ്രാദേശിക വിമാന സർവീസുകളിൽ വളർത്തു നായ്ക്കളേയും വളർത്തു പൂച്ചകളേയും ഒപ്പം ക്യാബിനിൽ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വെർജിൻ വിമാന കമ്പനിയുടെ പദ്ധതിയെക്കുറിച്ച് ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ എസ് ബി എസ് മലയാളം തേടിയിരുന്നു. നിരവധിപ്പേരാണ് ഈ വിഷയത്തിൽ ഫേസ്ബുക്കിൽ പ്രതികരണം അറിയിച്ചത്. ഇവരിൽ ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വിദേശ ബിരുദങ്ങൾക്ക് അംഗീകാരം നൽകുന്ന രീതി മെച്ചപ്പെടുത്തണം; കുടിയേറ്റക്കാരുടെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്ന് നിർദ്ദേശം
13/03/2024 Duration: 03min2024 മാർച്ച് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഒപ്റ്റസ്, ക്വാണ്ടസ്, ടെൽസ്ട്ര..: ഓസ്ട്രേലിയക്കാർക്ക് ഒട്ടും വിശ്വാസമില്ലാത്ത ബ്രാൻഡുകൾ ഇവ…
13/03/2024 Duration: 04minഓസ്ട്രേലിയക്കാർക്ക് ഏറ്റവും വിശ്വാസമുള്ള ബ്രാൻഡുകളും ഏറ്റവും കുറവ് വിശ്വാസമുള്ള ബ്രാൻഡുകളും ഏതാണ്? വിപണിയെക്കുറിച്ച് പഠിക്കുന്ന റോയ് മോർഗൻ പുറത്ത് വിട്ട പട്ടികയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സൂപ്പറാന്വേഷന്‍ തുക ഏജ്ഡ് കെയറില്‍ ഉപയോഗിക്കണം; മികച്ച സാമ്പത്തിക സ്ഥിതിയുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം കുറയ്ക്കണമെന്ന് ശുപാര്‍ശ
12/03/2024 Duration: 04min2024 മാര്‍ച്ച് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഉറങ്ങിയില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഉറക്കക്കുറവിന്റെ കാരണങ്ങളും ഭവിഷ്യത്തുകളും അറിയാം...
12/03/2024 Duration: 15minലോക ഉറക്ക ദിനമാണ് മാര്‍ച്ച് 15. ഉറങ്ങാനുള്ള ദിവസമല്ല, ഉറക്കത്തിന്റെ പ്രാധാന്യം തിരിച്ചറിയാനുള്ള ദിവസം. ശരിയായി ഉറങ്ങിയില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നും, എന്താണ് ഉറക്കക്കുറവിന്റെ പരിഹാരമെന്നും എസ് ബി എസ് മലയാളത്തോട് വിശദീകരിക്കുകയാണ് സ്ലീപ്പ് മെഡിസിന് സ്പെഷ്യലിസ്റ്റായ ഡോ. വിനോദ് അയ്യപ്പന്. അതു കേള്‍ക്കാം,മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓണ്‍ലൈനിലെ ശാസ്ത്രീയസംഗീത പഠനം ഫലപ്രദമാണോ? പഠനവഴികളെക്കുറിച്ച് പ്രണവം ശങ്കരന് നമ്പൂതിരി...
12/03/2024 Duration: 24minഓസ്ട്രേലിയ സന്ദർശിക്കുന്ന പ്രഗത്ഭ കർണാടക സംഗീതന്ജൻ പ്രണവം ശങ്കരൻ നമ്പൂതിരി പുതിയ തലമുറയ്ക്ക് ശാസ്ത്രീയ സംഗീതത്തിൽ നേട്ടം കൈവരിക്കാൻ സഹായിക്കുന്ന ചില വഴികൾ പങ്കുവച്ചു. എസ് ബി എസ് മലയാളം സ്റ്റുഡിയോയിൽ അതിഥിയായെത്തിയ അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വാഹനങ്ങളിലെ കാര്‍ബണ്‍ വികിരണം നിയന്ത്രിക്കല്‍: കാര്‍ വില കൂടാന്‍ കാരണമാകുമെന്ന് നിര്‍മ്മാണക്കമ്പനികള്‍
11/03/2024 Duration: 04min2024 മാർച്ച് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
How to prepare a job application: Tips for success - ഓസ്ട്രേലിയയില്‍ ജോലിക്കായി അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെ? അറിയേണ്ട ചില അടിസ്ഥാനകാര്യങ്ങള്‍...
11/03/2024 Duration: 11minWhen coming across an advertisement for a job that interests you, understanding the subsequent steps is crucial. Preparing the requisite documentation and comprehending the recruiter's expectations will enhance your likelihood of securing that position. - ഓസ്ട്രേലിയന്‍ തൊഴില്‍വിപണിയിലെ റിക്രൂട്ട്മെന്റ് നടപടികള്‍ മറ്റ് ഭൂരിഭാഗം രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കുടിയേറിയെത്തുന്നവര്‍ക്ക് ഇവിടത്തെ തൊഴില്‍ വിപണിയിലെ രീതികള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ജോലി കണ്ടെത്താന്‍ കഴിയൂ. എങ്ങനെയാണ് ഓസ്ട്രേലിയയില്‍ ഒരു തൊഴില്‍ അപേക്ഷ തയ്യാറാക്കേണ്ടത് എന്ന കാര്യമാണ് എസ് ബി എസ് മലയാളത്തിന്റെ ഓസ്ട്രേലിയന്‍ വഴികാട്ടിയില്‍ ഇവിടെ പരിശോധിക്കുന്നത്. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
വൂൾവർത്സിനെ മറികടന്ന് ഏറ്റവും വിശ്വാസ്യതയുള്ള ബ്രാൻഡായി ബണ്ണിംഗ്സ്; വിലക്കയറ്റ വിവാദം സൂപ്പർമാർക്കറ്റുകളെ ബാധിച്ചു
08/03/2024 Duration: 04min2024 മാർച്ച് ഏട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ക്രിക്കറ്റ് പിച്ചുകളിലേക്കിറങ്ങുന്ന ഇന്ത്യന്‍ വനിതകള്‍: ഓസ്ട്രേലിയന്‍ കളിക്കളങ്ങളില്‍ സജീവമായി മലയാളി സ്ത്രീകളും
08/03/2024 Duration: 11minപുരുഷൻമാരെ അപേക്ഷിച്ച് കായിക രംഗത്ത് ഇന്ത്യൻ വംശജരായ സ്ത്രീകളുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. എന്നാൽ അടുത്തിലെ സ്ത്രീകൾ ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങളിൽ വളരെ സജീവമാണ്. കായിക ഇനങ്ങളിലെ പങ്കാളിത്തത്തെ സ്ത്രീകൾ എങ്ങനെ നോക്കിക്കാണുന്നുവെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
വിമാനത്തിനുള്ളിൽ വളർത്തുമൃഗങ്ങളെയും കൊണ്ടുപോകാം: പുതിയ പദ്ധതിയുമായി ഓസ്ട്രേലിയൻ വിമാനസർവീസ്
07/03/2024 Duration: 05minഓസ്ട്രേലിയയിലെ പ്രാദേശിക വിമാന സർവീസുകളിൽ വളർത്തു നായ്ക്കളേയും വളർത്തു പൂച്ചകളേയും ഒപ്പം ക്യാബിനിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന രീതിയിൽ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വെർജിൻ വിമാന കമ്പനി. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.