Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
റമദാനെ വരവേറ്റ് സിഡ്നി;ആഘോഷമായി ചാന്ദ് കി രാത് !
20/03/2026 Duration: 04minഇസ്ലാംമത വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.. റമദാനോട് അനുബന്ധിച്ച് വ്യാഴാഴ്ച അവരിൽ ചിലർ സിഡ്നി മോർ പാർക്കിൽ ചാന്ദ് രാത് എന്ന ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
-
ഇന്നത്തെ വാർത്ത; ഈദ് ആഘോഷങ്ങളിൽ പങ്കെടുത്ത പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരെ പ്രതിഷേധം; ലഭിച്ചത് മികച്ച സ്വീകരണമെന്ന് ആൽബനീസി
20/03/2026 Duration: 04min2026 മാർച്ച് 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
സൾഫർ കൂടിയ പെട്രോൾ വീണ്ടും വിപണിയിലേക്ക്; വാഹനങ്ങളെ ദോഷകരമായി ബാധിക്കുമോ?
20/03/2026 Duration: 07minരാജ്യത്തെ ഇന്ധന ക്ഷാമം നേരിടാനായി ഗുണമേന്മ കുറഞ്ഞ പെട്രോൾ ഉപയോഗിക്കാനുള്ള താത്കാലിക അനുമതി നൽകിയിരിക്കുകയാണ് ഫെഡറൽ സർക്കാർ. സൾഫർ കൂടുതൽ അടങ്ങിയിട്ടുള്ള ഇത്തരം ഇന്ധനങ്ങളുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തെയും, വാഹനങ്ങളെയും എങ്ങിനെ ബാധിക്കുമെന്ന് കേൾക്കാം...
-
സ്മൃതിതൻ ചിറകിലേറി 'മധുരിക്കും ഓർമ്മകൾ' പത്താം സീസണിലേയ്ക്ക്...
20/03/2026 Duration: 10minപഴയകാല മലയാള ഗാനങ്ങൾ കോർത്തിണക്കുന്ന സംഗീത പരിപാടിയായ മധുരിക്കും ഓർമ്മകൾ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. ഓസ്ട്രേലിയയിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഈ പരിപാടിയുടെ പ്രഥമ ലക്ഷ്യം. ഒരു പതിറ്റാണ്ട് പിന്നിടുന്ന മധുരിക്കും ഓർമ്മകളുടെ സംഗീതയാത്രാ വിശേഷങ്ങൾ സിഡ്നി ആർട്സ് ലവേർസ് സെക്രട്ടറി ജെയിംസ് ചാക്കോ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്...
-
ഇന്നത്തെ വാർത്ത: നരെല്ലെ ചുഴലിക്കാറ്റ് നാളെ കര തൊടും; വടക്കൻ ക്വീൻസ്ലാൻഡിൽ അതീവ ജാഗ്രത
19/03/2026 Duration: 05min2026 മാർച്ച് 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
ഇന്നത്തെ വാർത്ത; ഓസ്ട്രേലിയൻ സൈനിക താവളത്തിന് നേരെ ഇറാൻറെ ആക്രമണം; വിവേചനരഹിതമായ പ്രവൃത്തിയെന്ന് പ്രധാനമന്ത്രി
18/03/2026 Duration: 04min2026 മാർച്ച് 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
സോഷ്യൽ മീഡിയ ട്രെൻഡിംഗിൽ തൈരും പനീറും കിട്ടാക്കനി; ഈ ഡയറ്റുകൾ ഗുണകരമോ?
18/03/2026 Duration: 07minഓസ്ട്രേലിയൻ സൂർമാർക്കറ്റുകളിൽ ഗ്രീക്ക് യോഗട്ടിൻറെയും, കോട്ടേജ് ചീസിൻറെയും കച്ചവടം മുൻപെങ്ങുമില്ലാത്ത വിധം കൂടിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ ചില ഡയറ്റ് രീതികളാണ് ഈ വിൽപ്പനക്ക് പിന്നിൽ. എന്നാൽ ഇത്തരം ഡയറ്റുകൾ ശരീരത്തിന് ഗുണകരമാണോ? കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത; പലിശ വീണ്ടും കൂട്ടി; അനിവാര്യമായ വർധനവെന്ന് RBA
17/03/2026 Duration: 04min2026 മാർച്ച് 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
കാർ മോഷ്ടിക്കാൻ വേണ്ടത് വെറും15 സെക്കൻഡ്; 'കീ ക്ലോണിംഗ്' കാർ മോഷണത്തിനെതിരെ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്
17/03/2026 Duration: 07minഓസ്ട്രേലിയയുടെ വിവിധയിടങ്ങളിൽ കാർ മോഷണം കൂടിവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഓരോ 11 മിനിറ്റിലും ഒരു വാഹനം വീതം മോഷണം പോകുന്നുണ്ടെന്നാണ് കണക്ക്. കീ ക്ലോണിംഗ് സംവിധാനം ദുരുപയോഗം ചെയ്താണ് ഭൂരിപക്ഷം കാറുകളും മോഷ്ടിക്കപ്പെടുന്നത്. വാർത്തയുടെ വിശദാംശങ്ങളും, വാഹന ഉടമകൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്നും...
-
ഭജൻസ് ഗായകർ തൈക്കൂടം ബ്രിഡ്ജിന് വെല്ലുവിളിയോ? മനസുതുറന്ന് ഗായകൻ ക്രിസ്റ്റിൻ ജോസ്...
17/03/2026 Duration: 13minലോകമെങ്ങും മലയാള സംഗീതത്തിൻറെ പെരുമ എത്തിക്കുന്ന തൈക്കൂടം ബ്രിഡ്ജ് സിഡ്നിയിൽ സംഗീത വിരുന്നിനായി എത്തിയപ്പോൾ, ബാൻഡ് അംഗം ക്രിസ്റ്റിൻ ജോസ് എസ്ബിഎസ് മലയാളത്തോട് സംസാരിച്ചിരുന്നു 'തൈക്കൂടം' എന്ന പേര് ലഭിച്ചതിന് പിന്നിലെ രസകരമായ കഥയും, ബാൻഡിന്റെ വളർച്ചയും, അടുത്തിടെ സോഷ്യൽ മീഡിയയിലടക്കം ഹിറ്റായ ഭജൻസ് സംഗീതത്തെ കുറിച്ച് തൈക്കൂടത്തിൻറെ അഭിപ്രായങ്ങളും ക്രിസ്റ്റിൻ ഈ അഭിമുഖത്തിൽ പങ്കുവെക്കുന്നു.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
'കേരളത്തിലെ നഴ്സുമാർക്കുമില്ലേ കുടുംബവും കുട്ടികളും'; ജോലിഭാരം കൂടുതൽ കേരളത്തിലോ അതോ ഓസ്ട്രേലിയയിലോ?
16/03/2026 Duration: 14minശമ്പള വർദ്ധനവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് കേരളത്തിൽ നഴ്സുമാരുടെ സമരം തുടരുകയാണ്. സമരക്കാർ ഉയർത്തുന്ന ആവശ്യങ്ങളെ ഓസ്ട്രേലിയയിലുള്ള മലയാളി നഴ്സുമാർ എങ്ങനെയാണ് വിലയിരുത്തുന്നത്? ഈ വിഷയത്തിൽ ചില ഓസ്ട്രേലിയൻ മലയാളി നഴ്സുമാർ അവരുടെ കാഴ്ടചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും
-
ഇന്നത്തെ വാർത്ത; ഓസ്ട്രേലിയ ഊർജ പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്; അടിയന്തര യോഗം വിളിച്ച് NSW
16/03/2026 Duration: 05min2026 മാർച്ച് 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ലോകത്തിലെ ഏറ്റവും മികച്ച നഗരം ഓസ്ട്രേലിയയിൽ; പട്ടികയിലെ മറ്റ് ഓസ്ട്രേലിയൻ നഗരങ്ങൾ ഏതൊക്കെയെന്നറിയാം...
16/03/2026 Duration: 02minലോകത്തിലെ ഏറ്റവും മികച്ച 50 നഗരങ്ങളുടെ റാങ്കിംഗിൽ ആദ്യമായാണ് ഒരു ഓസ്ട്രേലിയൻ നഗരം ഒന്നാം സ്ഥാനം നേടുന്നത്. ട്രാവൽ മാഗസിനായ ടൈം ഔട്ടാണ് മികച്ച നഗരങ്ങളുടെ പട്ടിക പുറത്തിറക്കിയത്.വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ വീണ്ടും കൂടുമെന്ന് മുന്നറിയിപ്പ്; 105 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ക്വാണ്ടസ് എയർലൈൻസ്
14/03/2026 Duration: 10minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇന്നത്തെ വാർത്ത; CGT ഇളവിലേറെയും സിഡ്നിയിലേയും മെൽബണിലേയും അതി സമ്പന്നർക്ക്; നെഗറ്റീവ് ഗിയറിംഗ് അധിക ബാധ്യതയെന്നും റിപ്പോർട്ട്
13/03/2026 Duration: 04min2026 മാർച്ച് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയൻ ട്രെയിനിംഗ് വിസയ്ക്ക് അപേക്ഷിക്കുന്നുണ്ടോ? വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ അറിയാം
13/03/2026 Duration: 12minസബ്ക്ലാസ് 407 എന്ന ട്രെയിനിംഗ് വിസയുടെ അപേക്ഷ മാനദണ്ഡങ്ങളിൽ ഫെഡറൽ സർക്കാർ മാറ്റങ്ങൾ പ്രഖ്യാപിച്ചു. വിസാ മാനദണ്ഡങ്ങളിലെ മാറ്റങ്ങളെ പറ്റിയും ഈ വിസയ്ക്കായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
'Australian Idol'ലിൽ തിളങ്ങി മലയാളി ഗായിക; വേറിട്ട ശബ്ദവുമായി അലീറ്റ സന്തോഷ്
13/03/2026 Duration: 10minസംഗീത റിയാലിറ്റി ഷോ ആയ ഓസ്ട്രേലിയൻ ഐഡലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അഡലൈഡ് മലയാളിയായ അലിറ്റ സന്തോഷ്. റിയാലിറ്റി ഷോയിലേക്കുള്ള പ്രവേശനവും, സംഗീത യാത്രയും അലീറ്റ പങ്കുവെയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
രണ്ട് നഗരങ്ങളിൽ വീട് വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്; മറ്റിടങ്ങളിൽ കുതിപ്പ് തുടരും
13/03/2026 Duration: 04minആഗോള പ്രതിസന്ധികളെ തുടർന്ന് ചില ഓസ്ട്രേലിയൻ നഗരങ്ങളിൽ ഭവന വില കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എന്നാൽ മറ്റിടങ്ങളിൽ വില മുന്നോട്ട് തന്നെയെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ധനവിലയും, പണപ്പെരുപ്പവും പലിശ വർദ്ധനവും ഭവന വിപണിയെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: വീട് വാങ്ങുന്നവർക്ക് ബിൽഡിംഗ് പെസ്റ്റ് റിപ്പോർട്ടുകൾ സൗജന്യമാക്കും; ചെലവ് വഹിക്കേണ്ടത് വിൽക്കുന്നവർ
12/03/2026 Duration: 04min2026 മാർച്ച് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
പുതിയ 'കേരളം' നിങ്ങൾക്കിഷ്ടപ്പെട്ടോ? പേര് മാറ്റത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ കേൾക്കാം...
12/03/2026 Duration: 14minകേരളത്തിൻറെ പേര് ഔദ്യോഗിക രേഖകളിൽ 'കേരളം' എന്നാക്കി മാറ്റുകയാണ്. സംസ്ഥാന സർക്കാരിൻറെ ദീർഘകാലമായുള്ള ആവശ്യത്തിന് അടുത്തിടെ ഭാരത സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ പേര് മാറ്റം കൊണ്ടുള്ള നേട്ടങ്ങൾ എന്താണ്? ഇതിനെ വിദേശ മലയാളികൾ എങ്ങനെയാണ് നോക്കി കാണുന്നത്? കേൾക്കാം, ചില ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായങ്ങൾ.