Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 110:13:20
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • ഇന്ത്യൻ ലൈസൻസുമായി ഓസ്ട്രേലിയയിൽ എത്ര കാലം വണ്ടിയോടിക്കാം? ലൈസൻസ് മാറ്റാനായി അറിയേണ്ടതെല്ലാം...

    17/12/2025 Duration: 06min

    ഓസ്ട്രേലിയയിലേക്ക് ആദ്യമായി കുടിയേറുന്ന ഒരാൾക്ക് എത്രകാലം ഇന്ത്യൻ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം? ഓരോ സംസ്ഥാനത്തും നിയമങ്ങൾ ഒരുപോലെയാണോ? ഓസ്ട്രേലിയൻ ലൈസൻസ് എടുക്കാനും ഇന്ത്യൻ ലൈസൻസ് മാറ്റാനും എന്തൊക്കെ ചെയ്യണം എന്നുതുടങ്ങീ, ലൈസൻസ് കൺവേർഷനുമായി ബന്ധപ്പെട്ടുള്ള മുഴുവൻ വിവരങ്ങളും വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ബോണ്ടായ് വെടിവയ്പ്പ്: അക്രമികളിൽ ഒരാൾ ഇന്ത്യൻ പൗരനെന്ന് വെളിപ്പെടുത്തൽ; കീഴടക്കിയതും ഇന്ത്യൻ വംശജൻ

    17/12/2025 Duration: 06min

    സിഡ്നിയിലെ ബോണ്ടായ് ബീച്ചിൽ 15 പേരെ വെടിവച്ചു കൊന്ന സംഭവത്തിൽ ആരോപണവിധേയരായ അക്രമികൾ ഇന്ത്യൻ വംശജരാണെന്ന് വെളിപ്പെടുത്തൽ. ഇതിൽ ഒരാളെ കീഴടക്കാൻ സഹായിച്ചതും ഒരു ഇന്ത്യൻ വംശജനാണെന്ന വിശദാംശങ്ങൾ പുറത്തുവന്നു. അതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ബോണ്ടായിൽ ആക്രമണം നടത്തിയവരുടെ കാറിൽ നിന്ന് IS പതാക കണ്ടെത്തി; പരിശീലനം നേടിയത് ഫിലിപ്പീൻസിലെന്ന് പൊലീസ്

    16/12/2025 Duration: 03min

    2025 ഡിസംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ലോകശ്രദ്ധ നേടിയ തോക്ക് നിയന്ത്രണം; എന്നിട്ടും ബോണ്ടായ് അക്രമിയുടെ കൈയിൽ എങ്ങനെ 6 തോക്കുകൾ വന്നു...

    16/12/2025 Duration: 11min

    അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഉൾപ്പെടെ മാതൃകയാക്കണം എന്ന് പറഞ്ഞിട്ടുള്ള തോക്ക് നിയമങ്ങളാണ് ഇപ്പോൾ ഓസ്ട്രേലിയയിലുള്ളത്. എന്നിട്ടും എന്തുകൊണ്ട് കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യമായി വരുന്നു. അക്കാര്യമാണ് ഈഇ പോഡ്കാസ്റ്റിൽ എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..

  • ബോണ്ടായ് വെടിവെയ്പ്: അക്രമികളിൽ ഒരാളെ രഹസ്യാന്വേഷണ ഏജൻസി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തൽ

    15/12/2025 Duration: 04min

    2025 ഡിസംബർ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • 'ഏറെ സുരക്ഷിതമെന്നായിരുന്നു വിശ്വാസം, പക്ഷേ...': ബോണ്ടായ് വെടിവയ്പ്പിന്റെ ആശങ്കയിൽ ഓസ്ട്രേലിയൻ മലയാളി സമൂഹവും

    15/12/2025 Duration: 10min

    മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും, സന്തോഷവുമെല്ലാം പ്രതീക്ഷിച്ച് ഓസ്ട്രേിയയിലേക്ക് എത്തുന്നവരാണ് കുടിയേറ്റ സമൂഹത്തിൽ ഭൂരിഭാഗവും. എന്നാൽ, ബോണ്ടായ് വെടിവയ്പ്പ് പോലുള്ള സംഭവങ്ങൾ എത്രത്തോളം ആശങ്കയാണ് നൽകുന്നത്. ചില ഓസ്ട്രേലിയൻ മലയാളികളുടെ കാഴ്ചപ്പാടുകൾ പങ്കു വെയ്ക്കുകയാണ് എസ് ബി എസ് മലയാളം. അതു കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

  • സിഡ്നി ബോണ്ടായ് കൂട്ടക്കൊല: പിന്നിൽ അച്ഛനും മകനുമെന്ന് പോലീസ്; അക്രമിക്ക് 6 തോക്ക് ലൈസൻസുകൾ

    15/12/2025 Duration: 06min

    സിഡ്നി ബോണ്ടായ് ബീച്ചിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ അച്ഛനും മകനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അക്രമിയുൾപ്പെടെ 16 മരണങ്ങളാണ് ഇത് വരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിവരങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

  • ഓസ്ട്രേലിയ പോയവാരം: കാട്ടുതീ സീസൺ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; പതിവിലും നീണ്ടുനിൽക്കാമെന്നും റിപ്പോർട്ട്

    13/12/2025 Duration: 09min

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • ഓസ്ട്രേലിയയിൽ ചെലവ് ചുരുക്കലുണ്ടാകുമെന്ന് സർക്കാർ; നടപടിയെടുത്തില്ലെങ്കിൽ ബജറ്റ് കമ്മി കൂടുമെന്നും ട്രഷറർ

    12/12/2025 Duration: 04min

    2025 ഡിസംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഈ ക്രിസ്തുമസിന് ചെറി വൈനായാലോ? എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന രുചിക്കൂട്ടിതാ...

    12/12/2025 Duration: 15min

    ഇത്തവണത്തെ ക്രിസ്തുമസിന് വ്യത്യസ്തമായൊരു വൈൻ രുചിക്കൂട്ട് പരിചയപ്പെടാം. സ്വാദേറിയ ചെറി വൈൻ...എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചെറി വൈനിൻറെ രുചിക്കൂട്ട് ബ്രിസ്‌ബൈനിൽ ലെമൺ ചില്ലീസ് റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ ജിജോ പോൾ പങ്കുവെയ്ക്കുന്നത് കേൾക്കാം.

  • വിസ നൽകുമ്പോൾ ‘ഓസ്ട്രേലിയൻ മൂല്യങ്ങൾ’ പരിശോധിക്കും; സ്റ്റുഡന്റ് വിസകളുടെ എണ്ണം കുറയ്ക്കും: കുടിയേറ്റ നയവുമായി പ്രതിപക്ഷ സഖ്യം

    11/12/2025 Duration: 04min

    2025 ഡിസംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഓസ്ട്രേലിയയിൽ ഈ വേനലിൽ കാട്ടുതീ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; അവധിക്കാല യാത്രകളിൽ ജാഗ്രത വേണമെന്ന് നിർദ്ദേശം

    11/12/2025 Duration: 08min

    ഒരു ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയയിൽ വീണ്ടും രൂക്ഷമായ കാട്ടുതീ വ്യാപനമുണ്ടാകുമെന്നാണ് ഈ വർഷത്തെ മുന്നറിയിപ്പ്. ക്രിസ്തമസ് അവധിക്കാലത്ത് യാത്രകൾ പോകുന്നവർക്കായി നിരവധി നിർദ്ദേശങ്ങൾ അഗ്നിശമന വിഭാഗങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്

  • കുട്ടികുറ്റവാളികളുടെ കാലിൽ നിരീക്ഷണ സംവിധാനം ഘടിപ്പിക്കും: പുതിയ നിയമവുമായി ക്വീൻസ്ലാൻറ്

    10/12/2025 Duration: 04min

    2025 ഡിസംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • "ഞങ്ങളെ നിശബ്ദരാക്കാനോ?" - സോഷ്യൽ മീഡിയ നിരോധനത്തെ എതിർത്തും അനുകൂലിച്ചും ടീനേജുകാരും മാതാപിതാക്കളും: ചില ഓസ്ട്രേലിയൻ മലയാളികളുടെ അഭിപ്രായമറിയാം...

    10/12/2025 Duration: 16min

    ഓസ്‌ട്രേലിയയിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നിലവിൽ വന്നിരിക്കുകയാണ്. ഇത്തരത്തിൽ ലോകത്തിലെ ആദ്യത്തെ നിരോധനം ഓസ്ട്രേലിയയിൽ പ്രാബല്യത്തിൽ വരുമ്പോൾ മാതാപിതാക്കൾക്കും, കുട്ടികൾക്കും അതിനെ കുറിച്ചുള്ള അഭിപ്രായം കേൾക്കാം...

  • 24കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ നഴ്സിന് ജീവപര്യന്തം തടവുശിക്ഷ

    09/12/2025 Duration: 04min

    2025 ഡിസംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഡിസംബർ അവധിക്കാലത്ത് ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ സാധനങ്ങൾ വാങ്ങുന്നുണ്ടോ? വിലയുടെ 10% തിരിച്ചുകിട്ടാം

    09/12/2025 Duration: 05min

    ഓസ്ട്രേലിയയിൽ നിന്ന് വിദേശത്തേക്ക് കൊണ്ടുപോകാനായി സമ്മാനങ്ങളോ, മറ്റ് സാധനങ്ങളോ വാങ്ങുന്നുണ്ടെങ്കിൽ വിലയുടെ പത്തു ശതമാനത്തോളം വിമാനത്താവളത്തിൽ നിന്ന് തിരികെ ലഭിക്കുന്ന പദ്ധതിയാണ് ടൂറിസ്റ്റ് റീഫണ്ട് സ്കീം. ജി എസ് ടി, അഥവാ ചരക്കുസേവന നികുതിയായി നൽകുന്ന തുക എങ്ങനെ തിരികെ ക്ലെയിം ചെയ്യാമെന്ന് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • ഇലക്ട്രിസിറ്റി സബ്സിഡി ഈ വർഷം അവസാനിക്കും; ഫെഡറൽ സർക്കാർ ചെലവഴിച്ചത് 7 ബില്യൺ ഡോളർ

    08/12/2025 Duration: 03min

    2025 ഡിസംബർ എട്ടിലെ ഓസ്ട്രേലിയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • വിമാന നിരക്ക് 30% വരെ കൂടി; ടിക്കറ്റ് കിട്ടാനുമില്ല: കേരളത്തിലേക്കുള്ള ഡിസംബർ യാത്ര ചെലവേറുന്നു

    08/12/2025 Duration: 04min

    അവധിക്കാലം അടുത്തതോടെ കേരളത്തിലേക്കുള്ള വിമാനടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയർന്നു. പല സർവ്വീസുകൾക്കും ടിക്കറ്റ് കിട്ടാനില്ല എന്നതാണ് നിലവിലെ അവസ്ഥ. കേൾക്കാം വിശദമായി...

  • മരുന്ന് ഉപയോഗിച്ച് എത്ര ആഴ്ച വരെ ഗർഭച്ഛിദ്രം നടത്താം? ഓസ്ട്രേലിയയിലെ ഗർഭച്ഛിദ്ര നിയമങ്ങൾ അറിയുക...

    08/12/2025 Duration: 10min

    ഓസ്‌ട്രേലിയൻ ആരോഗ്യമേഖലയിൽ ഒരു അവശ്യ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. എന്നാൽ എത്ര ആഴ്ച വരെയാണ് മരുന്ന് ഉപയോഗിച്ച് ഗർഭച്ഛിദ്രം ചെയ്യാവുന്നത് എന്നും, എത്ര ആഴ്ചമുതലാണ് പ്രത്യേക ആരോഗ്യപരിശോധനകൾ വേണ്ടതെന്നും അറിയാമോ? ഗര്‍ഭച്ഛിദ്രം സംബന്ധിച്ചുള്ള നിയമങ്ങൾ അറിയാം, വിശദമായി...

  • ഓസ്ട്രേലിയ പോയവാരം: വർക്കിംഗ് വിത്ത് ചിൽഡ്രൻ പരിശോധനയിൽ പരാജയപ്പെട്ടാൽ രാജ്യ വ്യാപക വിലക്ക്

    05/12/2025 Duration: 09min

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

page 2 from 45