Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 175:18:18
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ താത്കാലികമായി തുടരും ATOയെ സഹായിക്കുമെന്ന് ട്രഷറർ

    ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ താത്കാലികമായി തുടരും; ATOയെ സഹായിക്കുമെന്ന് ട്രഷറർ

    09/10/2026 Duration: 04min

    2026 ഒക്ടോബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • കുടിയേറ്റം കുറച്ചാൽ പ്രശ്നങ്ങൾ തീരുമോ? ലിബറൽ, ലേബർ, വൺനേഷൻ നയങ്ങൾ വിശദമായി

    കുടിയേറ്റം കുറച്ചാൽ 'പ്രശ്നങ്ങൾ' തീരുമോ? ലിബറൽ, ലേബർ, വൺനേഷൻ നയങ്ങൾ വിശദമായി

    09/10/2026 Duration: 09min

    ഓസ്‌ട്രേലിയയിൽ കുടിയേറ്റം വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയായി മാറുകയാണ്. ഭവന പ്രതിസന്ധി, ജീവിതച്ചെലവ്, തൊഴിലവസരങ്ങൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സമ്മർദ്ദം ചൂണ്ടിക്കാട്ടി ലേബർ, ലിബറൽ സഖ്യം, വൺ നേഷൻ എന്നീ പാർട്ടികൾ കുടിയേറ്റം കുറയ്ക്കാനുള്ള വ്യത്യസ്ത പദ്ധതികളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ കുടിയേറ്റം കുറച്ചാൽ ഈ പ്രശ്നങ്ങൾ യഥാർത്ഥത്തിൽ എത്രത്തോളം പരിഹരിക്കാനാകും? ഈ മൂന്ന് പാർട്ടികളുടെ നയങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളും, അവ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നും കേൾക്കാം.#sbsaudiopodcast

  • ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ സ്വീകരിക്കില്ലെന്ന് ATO വില കൂട്ടേണ്ടിവരുമെന്ന് ചെറുകിട ബിസിനസുകൾ

    ഇന്നത്തെ വാർത്ത: ക്രെഡിറ്റ് കാർഡ് പേയ്മെൻറുകൾ സ്വീകരിക്കില്ലെന്ന് ATO; വില കൂട്ടേണ്ടിവരുമെന്ന് ചെറുകിട ബിസിനസുകൾ

    08/10/2026 Duration: 04min

    2026 ഒക്ടോബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • ഏഴ് ബൈക്കുകൾ, 45 ദിവസം ഓസ്ട്രേലിയ ചുറ്റി ബിഗ് ലാപ്പുമായി ഈ മലയാളികൾ

    ഏഴ് ബൈക്കുകൾ, 45 ദിവസം; ഓസ്ട്രേലിയ ചുറ്റി 'ബിഗ് ലാപ്പുമായി' ഈ മലയാളികൾ

    08/10/2026 Duration: 14min

    ഓസ്ട്രേലിയ മുഴുവൻ ബൈക്കിൽ ചുറ്റാനായി ഏഴ് മലയാളികൾ 45 ദിവസത്തെ ‘Australian Big Lap’ യാത്ര ആരംഭിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചുകൊണ്ട് ഓസ്ട്രേലിയയെ അടുത്തറിയുകയാണ് ഇവരുടെ ലക്ഷ്യം. ഓസ്ട്രേലിയൻ മലയാളികളുടെ ബിഗ് ലാപ്പ് വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.....#sbsaudiopodcast

  • ഇന്നത്തെ വാർത്ത: നിർമ്മാണത്തിൽ 2.5 ലക്ഷം വീടുകൾ മൂന്ന് മാസത്തിനിടെ പൂർത്തിയായത് 47,000 പുതിയ വീടുകൾ

    ഇന്നത്തെ വാർത്ത: നിർമ്മാണത്തിൽ 2.5 ലക്ഷം വീടുകൾ; മൂന്ന് മാസത്തിനിടെ പൂർത്തിയായത് 47,000 പുതിയ വീടുകൾ

    07/10/2026 Duration: 03min

    2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ കുടിയേറ്റം ഒരു ലക്ഷമായി ചുരുക്കും ഗ്രാജ്വേറ്റ്, ഹ്യൂമാനിറ്റേറിയൻ വിസകൾ കുറയ്ക്കുമെന്നും ലിബറൽ സഖ്യം

    ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ കുടിയേറ്റം ഒരു ലക്ഷമായി ചുരുക്കും; ഗ്രാജ്വേറ്റ്, ഹ്യൂമാനിറ്റേറിയൻ വിസകൾ കുറയ്ക്കുമെന്നും ലിബറൽ സഖ്യം

    06/10/2026 Duration: 05min

    2026 ഒക്ടോബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • സിഡ്നിയിൽ വീണ്ടും ബോഗോങ് മോത്തുകളുടെ ദേശാടനക്കാലം വിളിക്കാതെ എത്തുന്ന നിശാശലഭങ്ങളെ പേടിക്കണോ?

    സിഡ്നിയിൽ വീണ്ടും ബോഗോങ് മോത്തുകളുടെ ദേശാടനക്കാലം; വിളിക്കാതെ എത്തുന്ന നിശാശലഭങ്ങളെ പേടിക്കണോ?

    06/10/2026 Duration: 04min

    2017-ന് ശേഷം ബോഗോങ് മോത്തുകളുടെ ഇത്രയും വലിയ കൂട്ടത്തെ കാണുന്നത് ഇതാദ്യമായാണ്. വാർഷിക ദേശാടനത്തിനിടെ ശക്തമായ കാറ്റുമൂലം വഴിമാറിയാണ് ലക്ഷക്കണക്കിന് ശലഭങ്ങൾ സിഡ്നി നഗരത്തിലേക്കും ന്യൂസൗത്ത് വെയിൽസിൻ്റെ പരിസര പ്രദേശങ്ങളിലേക്കും എത്തിയിരിക്കുന്നത്. കടുത്ത വരൾച്ച കാരണം വംശനാശ ഭീഷണി നേരിടുന്ന ഇവയുടെ അപൂർവ ദേശാടനത്തെക്കുറിച്ചും, ഇവയെ സംരക്ഷിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി കേൾക്കാം...#sbsaudiopodcast

  • ഇന്നത്തെ വാർത്ത: വീടുകളുടെ ലേല വിൽപ്പന കൂപ്പുകുത്തി വിൽക്കാത്ത വീടുകളുടെ എണ്ണത്തിൽ 20% വർധനവ്

    ഇന്നത്തെ വാർത്ത: വീടുകളുടെ ലേല വിൽപ്പന കൂപ്പുകുത്തി; വിൽക്കാത്ത വീടുകളുടെ എണ്ണത്തിൽ 20% വർധനവ്

    05/10/2026 Duration: 04min

    2026 ഒക്ടോബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • കുടുംബത്തെ കൊണ്ടുവരാനാകില്ല, വിസ മാറ്റാനും നിയന്ത്രണം ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ മാറ്റങ്ങൾ സമഗ്രമായി

    കുടുംബത്തെ കൊണ്ടുവരാനാകില്ല, വിസ മാറ്റാനും നിയന്ത്രണം; ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ മാറ്റങ്ങൾ സമഗ്രമായി

    05/10/2026 Duration: 11min

    ഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്ട്രേലിയ മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു.#sbsaudiopodcast

  • ഓസ്ട്രേലിയ പോയവാരം: ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇ-സേഫ്റ്റി കമ്മീഷണർ വിസാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

    ഓസ്ട്രേലിയ പോയവാരം: ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഇ-സേഫ്റ്റി കമ്മീഷണർ; വിസാ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ

    03/10/2026 Duration: 10min

    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ...#sbsaudiopodcast

  • ഈ ഞായറാഴ്ച  2 മണി 3 മണിയാകും ഓസ്‌ട്രേലിയ ഡേലൈറ്റ് സേവിംഗിലേക്ക്...

    ഈ ഞായറാഴ്ച ' 2 മണി 3 മണിയാകും'; ഓസ്‌ട്രേലിയ ഡേലൈറ്റ് സേവിംഗിലേക്ക്...

    03/10/2026 Duration: 08min

    ഒക്ടോബർ ആദ്യ ഞായറാഴ്ചയാണ് ഓസ്‌ട്രേലിയയിലെ പല സംസ്ഥാനങ്ങളിലും ഡേലൈറ്റ് സേവിംഗ് ആരംഭിക്കുന്നത്. എന്തിനാണ് വർഷത്തിൽ രണ്ടുതവണ ക്ലോക്കിന്റെ സമയം മാറ്റുന്നത്? ഓസ്‌ട്രേലിയയിൽ, ഡേലൈറ്റ് സേവിംഗ് തുടങ്ങാനിരിക്കെ ,ഇതിന്റെ ചരിത്രത്തേയും,സമയ മാറ്റം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെയും മറ്റ് വിശദാംശങ്ങളുമൊക്കെ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast

  • ഇന്നത്തെ വാർത്ത: വ്യാജ വാഗ്ദാനം നൽകുന്ന മൈഗ്രേഷൻ ഏജൻറുമാരെ വിലക്കും നടപടിക്കൊരുങ്ങി ലേബർ സർക്കാർ

    ഇന്നത്തെ വാർത്ത: വ്യാജ വാഗ്ദാനം നൽകുന്ന മൈഗ്രേഷൻ ഏജൻറുമാരെ വിലക്കും; നടപടിക്കൊരുങ്ങി ലേബർ സർക്കാർ

    02/10/2026 Duration: 04min

    2026 ഒക്ടോബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ പാട്ണർ വിസയ്ക്കായി അപേക്ഷിച്ചവരെ ബാധിച്ചേക്കില്ല

    ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ; പാട്ണർ വിസയ്ക്കായി അപേക്ഷിച്ചവരെ ബാധിച്ചേക്കില്ല

    02/10/2026 Duration: 13min

    ഓസ്ട്രേലിയൻ വിസ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച മാറ്റങ്ങൾ ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ വന്നു. സ്റ്റുഡൻറ് വിസയിലുള്ളവർക്ക് പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ ഇതോടെ കൂടുതൽ വ്യക്തത കൈവന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരുന്നതുമായും പുതിയ കോഴ്സുകളുടെ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ കേൾക്കാം. മെൽബണിലെ ഓസ്ട്രേലിയ മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദാംശങ്ങൾ പങ്കുവെക്കുന്നു.#sbsaudiopodcast

  • വീടുവില വീണ്ടും താഴേക്ക് 15 ശതമാനം വരെ ഇടിഞ്ഞേക്കാമെന്ന് റിപ്പോർട്ട്

    വീടുവില വീണ്ടും താഴേക്ക്; 15 ശതമാനം വരെ ഇടിഞ്ഞേക്കാമെന്ന് റിപ്പോർട്ട്

    02/10/2026 Duration: 04min

    ഓസ്‌ട്രേലിയയിൽ വീടുകളുടെ വില തുടർച്ചയായ ആറാം മാസവും ഇടിഞ്ഞു. Cotality-യുടെ കണക്കനുസരിച്ച് സെപ്റ്റംബറിൽ ദേശീയതലത്തിൽ വീടുകളുടെ മൂല്യം 1.1 ശതമാനം കുറഞ്ഞതോടെ, മാർച്ചിലെ ഉയർന്ന നിലയിൽ നിന്ന് ആകെ ഇടിവ് 5.2 ശതമാനമായി. വീടുകളുടെ വില 10 മുതൽ 15 ശതമാനം വരെ ഇടിയാനുള്ള സാധ്യതകളും വിദഗ്ദ്ധർ മുന്നോട്ട് വെക്കുന്നു. കേൾക്കാം വിശദമായി...#sbsaudiopodcast

  • ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ഭവന വിപണി ചെറുപ്പക്കാർക്ക് അനുകൂലമാകുന്നെന്ന് ട്രഷറർ വിലയിടിവ് തുടരുന്നു

    ഇന്നത്തെ വാർത്ത: ഓസ്ട്രേലിയൻ ഭവന വിപണി ചെറുപ്പക്കാർക്ക് അനുകൂലമാകുന്നെന്ന് ട്രഷറർ; വിലയിടിവ് തുടരുന്നു

    01/10/2026 Duration: 05min

    2026 ഒക്ടോബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • പലിശയും പണപ്പെരുപ്പവും ഉയർന്നു കുടുംബ ബജറ്റ് താളം തെറ്റുമോ?

    പലിശയും പണപ്പെരുപ്പവും ഉയർന്നു; കുടുംബ ബജറ്റ് താളം തെറ്റുമോ?

    01/10/2026 Duration: 10min

    റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശ നിരക്ക് വീണ്ടും ഉയർത്തിയതോടെ, ഭവനവായ്പയുള്ള കുടുംബങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദം വീണ്ടും വർദ്ധിക്കുകയാണ്. ഇതിനൊപ്പം പണപ്പെരുപ്പവും ഉയർന്നതോടെ, ക്രിസ്മസിന് മുമ്പ് മറ്റൊരു പലിശനിരക്ക് വർദ്ധനവുണ്ടാകുമോ എന്ന ആശങ്കയും ശക്തമാകുന്നു. പുതിയ നിരക്ക് വർദ്ധന നമ്മളെ എങ്ങനെയൊക്കെ ബാധിച്ചേക്കാം? വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast

  • ഇന്നത്തെ വാർത്ത: പലിശയ്ക്ക് പിന്നാലെ പണപ്പെരുപ്പവും കൂടി ഓഗസ്റ്റിൽ 4%

    ഇന്നത്തെ വാർത്ത: പലിശയ്ക്ക് പിന്നാലെ പണപ്പെരുപ്പവും കൂടി; ഓഗസ്റ്റിൽ 4%

    30/09/2026 Duration: 04min

    2026 സെപ്റ്റംബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • പരിധി വിടുന്ന AI ഏജന്റുകൾ AI ഹാക്കിംഗ് ഉയർത്തുന്ന ആശങ്കകൾ അറിയാം...

    പരിധി വിടുന്ന 'AI' ഏജന്റുകൾ; AI ഹാക്കിംഗ് ഉയർത്തുന്ന ആശങ്കകൾ അറിയാം...

    30/09/2026 Duration: 09min

    ഓസ്‌ട്രേലിയൻ സർക്കാരിന്റെ മെഡികെയർ വെബ്സൈറ്റ് 'AI agent' ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിന് പിന്നാലെ AI സുരക്ഷ വീണ്ടും ചർച്ചയാകുകയാണ്. എന്താണ് എ ഐ ഏജന്റെന്നും , മെഡികെയർ വെബ്സൈറ് ഹാക്കിങ്ങിനെ കുറിച്ചും, AI യുടെ വളർച്ച ഉയർത്തുന്ന സുരക്ഷാ ഭീഷണികളെ കുറിച്ചും വിശദമായി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast

  • ഇന്നത്തെ വാർത്ത: പലിശ വീണ്ടും കൂട്ടി 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

    ഇന്നത്തെ വാർത്ത: പലിശ വീണ്ടും കൂട്ടി; 15 വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

    29/09/2026 Duration: 04min

    2026 സെപ്റ്റംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...#sbsaudiopodcast

  • കാർഡുകൾക്ക് ഇനി സർചാർജ്ജ് ഇല്ല പക്ഷെ, നിങ്ങളുടെ പോക്കറ്റിന് നേട്ടമുണ്ടോ?

    കാർഡുകൾക്ക് ഇനി സർചാർജ്ജ് ഇല്ല; പക്ഷെ, നിങ്ങളുടെ പോക്കറ്റിന് നേട്ടമുണ്ടോ?

    29/09/2026 Duration: 07min

    ഒക്ടോബർ ഒന്നു മുതൽ ഓസ്‌ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്റുകൾക്കുള്ള സർചാർജ് ഒഴിവാക്കുകയാണ്. ഉപഭോക്താക്കൾക്ക് പ്രതിവർഷം ഏകദേശം 1.6 ബില്യൺ ഡോളറിന്റെ അധിക ചെലവ് ഒഴിവാകുമെന്നാണ് കണക്ക്. എന്നാൽ സർചാർജ് ഇല്ലാതാകുന്നതോടെ ബിസിനസുകൾ ഈ ചെലവ് എങ്ങനെ നികത്തും? സാധനങ്ങളുടെയും സേവനങ്ങളുടെയും വില ഉയരുമോ? കേൾക്കാം വിശദമായി മുകളിലെ പ്ലെയറിൽ നിന്നും...#sbsaudiopodcast

page 1 from 71