Sbs Malayalam -
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 68:54:21
- More information
Informações:
Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
Commodity prices could go up as much as 40 % says Agriculture scientist - 40% വരെ വിലക്കയറ്റത്തിന് സാധ്യത: അടുക്കള ബജറ്റിനെ ബാധിക്കാമെന്ന് വിദഗ്ധൻ
11/03/2022 Duration: 07minIn the wake of the Covid crisis and the crisis in Ukraine commodity prices are expected to go up drastically. Listen to Perth based Agriculture scientist Professor Kadambot Siddique. - കൊവിഡിന്റെ മാറാത്ത ഭീഷണിയും, യുക്രൈൻ റഷ്യ പ്രതിസന്ധിയും കൂടാതെ കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും ഉത്പന്നങ്ങളുടെ വില കുത്തനെ ഉയരുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. കാർഷിക ഉത്പന്നങ്ങളെ എങ്ങനെ ബാധിക്കുമെന്നത് വെസ്റ്റേൺ ഓസ്ട്രേലിയയിലെ കൃഷി ശാസ്ത്രജ്ഞൻ പ്രൊഫസർ കദംബോട് സിദ്ദിഖ് വിലയിരുത്തന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
SBS Malayalam Today's News: March 11, 2022 - ഞാനും പീഡനത്തിന്റെ ഇര: കുട്ടിക്കാലത്ത് ലൈംഗികപീഡനം നേരിട്ടിരുന്നു എന്ന വെളിപ്പെടുത്തലുമായി ടാസ്മേനിയൻ പ്രീമിയർ
11/03/2022 Duration: 04minListen to the most important news from Australia... - 2022 മാര്‍ച്ച് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേൾക്കാം..
-
Why many flood insurance claims could be rejected... - പ്രീമിയം നൽകുന്നത് ആയിരക്കണക്കിന് ഡോളർ; എന്നിട്ടും ക്ലെയിം നിഷേധിക്കാൻ സാധ്യത: ഹോം ഇൻഷ്വറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
11/03/2022 Duration: 13minThere are reports that many flood insurance claims could be rejected due to the fine details in the insurance cover. Listen to Brisbane based insurance broker Jason Sebastian about things to be aware of while considering an insurance policy. - ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്ലാന്റിലും നൂറു കണക്കിന് വീടുകളാണ് പേമാരിയിൽപ്പെട്ട് നശിച്ചിരിക്കുന്നത്. ഹോം & കണ്ടന്റ് ഇൻഷ്വറൻസ് ഉള്ള നിരവധിപ്പേർക്ക് പേമാരി മൂലമുള്ള നാശനഷ്ടത്തിന് പരിരക്ഷ നിഷേധിക്കാൻ ഇടയുള്ള സാഹചര്യം സംബന്ധിച്ച് പല റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഫ്ലഡ് ഇൻഷ്വറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ബ്രിസ്ബൈനിൽ ഇൻഷ്വറൻസ് ബ്രോക്കറായ ജെയ്സൺ സെബാസ്റ്റ്യൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
SBS Malayalam Today's News: March 9, 2022 - വെള്ളപ്പൊക്കം: ഓസ്ട്രേലിയയിൽ ദേശീയ അടിയന്തരാവസ്ഥ, കൂടുതൽ ധനസഹായം
09/03/2022 Duration: 04minListen to the most important news from Australia... - 2022 മാര്‍ച്ച് ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേൾക്കാം..
-
SBS Malayalam Today's News: March 8, 2022 - സിഡ്നി പേമാരി: അമ്മയുടേയും മകൻറെയും മൃതദേഹങ്ങൾ കണ്ടെത്തി, മാൻലി അണക്കെട്ട് കരകവിഞ്ഞു
08/03/2022 Duration: 05minListen to the most important news from Australia... - 2022 മാര്‍ച്ച് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേൾക്കാം..
-
Diversity in efforts to combat climate change: Malayalee women share their experiences on International Women's Day - വനിതാ ദിന സ്പെഷ്യൽ - പരിസ്ഥിതി സംരക്ഷണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം: ഓസ്ട്രേലിയൻ മലയാളി വനിതകളുടെ അനുഭവങ്ങൾ
08/03/2022 Duration: 14minOn this International Women's Day SBS Malayalam looks at the role played by women in efforts to combat climate change. - കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും വേണ്ടി ഒട്ടേറെ പദ്ധതികളാണ് ലോകമെമ്പാടും നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഈ പദ്ധതികളിൽ സ്ത്രീകൾക്ക് അർഹമായ പങ്കാളിത്തം ലഭിക്കുന്നുണ്ടോ? ഓസ്ട്രേലിയയിലെ സാഹചര്യം എങ്ങനെയാണ്? കാലാവസ്ഥയുമായി ബന്ധമുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി വനിതകൾ ഇതേക്കുറിച്ച് എസ് ബി എസ് മലയാളത്തോട് അനുഭവങ്ങൾ പങ്കുവച്ചു. വനിതാ ദിന സ്പെഷ്യൽ റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഒറ്റപ്പെടലിൽ ആശ്വാസമാകുന്ന 'കൂട്ടുകാരി'; കുടിയേറ്റ സ്ത്രീകളുടെ കൂട്ടായ്മയുമായി ACTയിലെ മലയാളി വനിതകൾ
08/03/2022 Duration: 12minകുടിയേറ്റ സമൂഹത്തിലെ സ്ത്രീകൾക്കുവേണ്ടി ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ മലയാളി വനിതകൾ ചേർന്ന് രൂപീകരിച്ച കൂട്ടായ്മയാണ് 'കൂട്ടുകാരി'. നവമാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന‘കൂട്ടുകാരി’യുടെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും....
-
SBS Malayalam Today's News: March 7, 2022 - ഇനിയും പ്രളയം: NSWല്‍ വീണ്ടും പേമാരിക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്
07/03/2022 Duration: 05minListen to the most important news from Australia... - 2022 മാര്‍ച്ച് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം..
-
"യുക്രൈനിലെത്തിയിട്ട് ഒരാഴ്ച മാത്രം, ഇനിയെന്തെന്നറിയില്ല" ജീവിതം വഴിമുട്ടി നിരവധി മലയാളികൾ
06/03/2022 Duration: 18minറഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രയിനിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിനാളുകളിൽ മലയാളികളുമുണ്ട്. യുക്രയിനിൽ നിന്ന് രക്ഷപെട്ട് അയൽ രാജ്യങ്ങളിൽ അഭയം പ്രാപിച്ച മലയാളികൾ ജീവിത സാഹചര്യം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....
-
IPL players pay tribute to the bowling legend - ''കളിക്കളത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ...യുവതാരങ്ങൾക്ക് വലിയ പ്രചോദനം...'' ക്യാപ്റ്റനെക്കുറിച്ചുള്ള ഓർമ്മയിൽ IPL താരങ്ങൾ
05/03/2022 Duration: 06minTributes are flowing from every corner of the world to the Australian cricketing legend Shane Warne. IPL players shared their memories about Shane Warne during his tenure with the Rajasthan Royals. - ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ 52 ആം വയസിൽ അന്തരിച്ചു. പിച്ചിലെ സ്പിൻ മാന്ത്രികന്റെ വിയോഗത്തിൽ ക്രിക്കറ്റ് ലോകം ദുഖത്തിലാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റിന് മാത്രമായിരുന്നില്ല വോണിന്റെ സംഭാവനകൾ. യുവ IPL താരങ്ങൾക്ക് വലിയ പ്രചോദനമായിരുന്ന മുൻ ക്യാപ്റ്റനെക്കുറിച്ചുള്ള ഓർമ്മകൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
SBS Malayalam Today's News March 4, 2021 - യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട്: ഓസ്ട്രേലിയുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് സ്കോട്ട് മോറിസൺ
04/03/2022 Duration: 05minListen to the most important Australian news of the day... - 2022 മാർച്ച് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇതോ ‘ന്യൂ നോർമൽ’; കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷമുള്ള ജീവിതം എങ്ങനെ...
04/03/2022 Duration: 10minരണ്ടു വർഷത്തോളം നീണ്ട കൊവിഡ് നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ചതിന് ശേഷം ജീവിതം എങ്ങനെയാണ് മാറിയത്?. വർക്ക് ഫ്രം ഹോമിൽ നിന്നുള്ള മാറ്റത്തെ പറ്റിയും, ബിസിനസുകളുടെ തിരിച്ചു വരവിനെ പറ്റിയും ഓസ്ട്രേലിയൻ മലയാളികൾ സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
വീട്ടിലിരുന്ന് പരീക്ഷയെഴുതാം: ഓസ്ട്രേലിയയിൽ നഴ്സിംഗ് രജിസ്ട്രേഷനുള്ള ഇംഗ്ലീഷ് പരീക്ഷാരീതിയിൽ താൽക്കാലിക മാറ്റം
03/03/2022 Duration: 03minഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ രജിസ്ട്രേഷന് ശ്രമിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്നതിന് കൂടുതൽ പരീക്ഷാ രീതികൾ അനുവദിക്കും. കൊവിഡ് പശ്ചാത്തലത്തിൽ പല ഇംഗ്ലീഷ് ഭാഷാ പരീക്ഷകളും പൂർണ തോതിൽ നടക്കാത്തതുകൊണ്ടാണ് ഈ താൽക്കാലിക മാറ്റം. ഇതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ...
-
ദിൽഷനും, ലഹിരുവും, ഉൻമുക്ത് ചന്ദും: രാജ്യാന്തര-IPL താരങ്ങളെ യുവ കളിക്കാർക്കൊപ്പം പിച്ചിലിറക്കി മെൽബണിലെ ക്രിക്കറ്റ് ക്ലബ്
03/03/2022 Duration: 11minഓസ്ട്രേലിയയിലെ പ്രാദേശിക ക്ലബ് തലത്തിലുള്ള ക്രിക്കറ്റിൽ രാജ്യാന്തര-IPL പ്രതിഭകളുടെ സാന്നിധ്യം വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്. മെൽബണിലെ എൻഡവർ ഹിൽസ് ക്രിക്കറ്റ് ക്ളബിലെ പ്രഗത്ഭ താരങ്ങൾ അടങ്ങുന്ന താരനിര എങ്ങനെ യുവ കളിക്കാരെയും ക്ലബ് തലത്തിലുള്ള ക്രിക്കറ്റിനെയും സ്വാധീനിക്കുന്നു എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
SBS Malayalam Today's News: March 2, 2022 - പൈപ്പ് വെളളം തിളപ്പിക്കാതെ കുടിക്കരുതെന്ന് NSW നിവാസികൾക്ക് മുന്നറിയിപ്പ്
02/03/2022 Duration: 04minListen to the most important news from Australia... - 2022 മാർച്ച് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
SBS Malayalam Today's News: March 1, 2022 - വെള്ളം കയറിയ വീട്ടിൽ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി; 'മുൻപൊരിക്കലും ഇല്ലാത്ത സാഹചര്യമെന്ന്' NSW സർക്കാർ
01/03/2022 Duration: 04minListen to the most important news from Australia... - 2022 മാർച്ച് ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
"വീടുവിട്ടുപോയത് കുഞ്ഞുമക്കളെയും കൈയിലെടുത്ത്": NSW, ക്വീൻസ്ലാന്റ് പ്രളയത്തിൽപ്പെട്ട് നിരവധി മലയാളി കുടുംബങ്ങൾ
01/03/2022 Duration: 07minക്വീൻസ്ലാന്റിലും NSWലും രൂക്ഷമാകുന്ന വെള്ളപ്പൊക്കത്തിൽപ്പെട്ട പതിനായിരക്കണക്കിന് പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. ഇതിൽ നിരവധി മലയാളി കുടുംബങ്ങളുമുണ്ട്. എസ് ബി എസ് മലയാളം ബന്ധപ്പെട്ടപ്പോൾ സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു പലരും. നാലു മക്കളെയും കൊണ്ട് സുരക്ഷിത താവളത്തിലേക്ക് മാറേണ്ടിവന്ന സാഹചര്യം ബ്രിസ്ബൈനിലെ ടാറിംഗയിലുള്ള ഡെൽവി പറമ്പൻ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
കാത്തിരിപ്പിന് അവസാനമായി; രണ്ട് വർഷത്തിന് ശേഷം ഉറ്റവർക്കൊപ്പം
28/02/2022 Duration: 06minഓസ് ട്രേലിയയുടെ രാജ്യാന്തര അതിർത്തി പൂർണമായും തുറന്നതോടെ വേര്പിരിഞ്ഞിരുന്ന നൂറു കണക്കിന് പേർക്കാണ് വീണ്ടും കണ്ടുമുട്ടാനായത്. നീണ്ട കാത്തിരിപ്പിന് ശേഷം ഉറ്റവരെ വീണ്ടും കാണാനായതിന്റെ സന്തോഷം പങ്കുവക്കുകയാണ് ഓസ്ട്രേലിയയിലെത്തിയ ചിലർ.
-
SBS Malayalam Today's News: February 28, 2022 - ക്വീൻസ്ലാന്റ് പ്രളയത്തിൽ മരണം എട്ടായി; NSWൽ സ്ഥിതി കൂടുതൽ മോശമാകുമെന്ന് സർക്കാർ
28/02/2022 Duration: 05minListen to the most important news from Australia... - 2022 ഫെബ്രുവരി 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
What is the reason behind India's stance on Ukraine? - റഷ്യയെ പിണക്കാതെ, യുക്രൈനെ സമാശ്വസിപ്പിച്ച് ഇന്ത്യ: ഈ സമദൂര നിലപാടിന് പിന്നിലെന്ത്...
28/02/2022 Duration: 14minIndia has abstained from the UN Security Council voting on Russia's invasion of Ukraine. What was the reason behind this stance? N P Ullekh, the Executive Editor of Open Magazine in India explains... - യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തെ അപലപിക്കാന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രമേയം വന്നപ്പോള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഇന്ത്യ ചെയ്തത്. ചൈനയും, UAEയും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യയുടെ ഈ നിലപാടിന് പിന്നിലെ കാരണങ്ങളും, റഷ്യ-യുക്രൈന് സംഘര്‍ഷത്തിലെ അടിസ്ഥാന പ്രശ്നങ്ങളും വിലയിരുത്തുകയാണ് ഓപ്പണ്‍ മാഗസിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ എന്‍ പി ഉല്ലേഖ്.