Sbs Malayalam -
- Author: Vários
- Narrator: Vários
- Publisher: Podcast
- Duration: 59:54:45
- More information
Informações:
Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
വള്ളംകളിക്കൊരുങ്ങി സൺഷൈൻ കോസ്റ്റ്; തുഴയെറിയാൻ മലയാളി വനിതകളും
19/10/2023 Duration: 03minക്വീൻസ്ലാൻറിലെ സൺഷൈൻ കോസ്റ്റിൽ ഒക്ടോബർ 21ന് സംഘടിപ്പിക്കുന്ന വള്ളംകളി മൽസരത്തിൻറെ വിശേഷങ്ങൾ സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡൻറ് സെബാസ്റ്റ്യൻ സജീഷ് പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയിലെ മുസ്ലീം പള്ളികളുടെയും സിനഗോഗുകളുടെയും സുരക്ഷ വർദ്ധിപ്പിക്കും; 50 മില്യൺ പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ
19/10/2023 Duration: 04min2023 ഒക്ടോബര്‍ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
നഴ്സിംഗ് മേഖലയില്‍ സൗജന്യപഠനവും ജോലിയും: മലയാളികള്‍ക്കായി പൈലറ്റ് പദ്ധതി പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ ടെറിട്ടറി
19/10/2023 Duration: 04minനോർത്തേൺ ടെറിട്ടറിയും കേരളവുമായി സഹകരണം വിപുലമാക്കുക എന്ന ഉദ്ദേശത്തോടെ ധാരണാപത്രം ഒപ്പ് വച്ചു. ഇതോട് അനുബന്ധിച്ച് നഴ്സിംഗ് മേഖലയില്‍ സൗജന്യപഠനവും ജോലിയും ഉൾപ്പെട്ട പൈലറ്റ് പദ്ധതിയും നോർത്തേൺ ടെറിട്ടറി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. NT ഉപമുഖ്യമന്ത്രി നിക്കോൾ മാനിസൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി
18/10/2023 Duration: 03min2023 ഒക്ടോബര്‍ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ നേന്ത്രവാഴ കൃഷി ലാഭകരമോ? ഏത്തവാഴ കൃഷിയിൽ വിജയം നേടിയ മലയാളി ഫാമിൻറെ വിശേഷങ്ങൾ കേൾക്കാം
18/10/2023 Duration: 11minമലയാളികൾ ചേർന്ന് ആരംഭിച്ച ഓസ്ഗ്രോ ഫാമിൽനിന്നാണ് ഓസ്ട്രേലിയയിലെ ഒട്ടുമിക്കയിടങ്ങളിലേക്കും നേന്ത്രക്കായ എത്തുന്നത്. കെയ്ൻസിലെ ഓസ്ഗ്രോ ഫാമിൻറെ വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഊബർ ഉൾപ്പെടെയുള്ള ഭക്ഷണ ഡെലിവറിക്ക് ചിലവ് കൂടുമെന്ന് റിപ്പോർട്ട്
17/10/2023 Duration: 03min2023 ഒക്ടോബര്‍ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'ഇസ്രായേലിനും ജൂതസമൂഹത്തിനും പൂര്‍ണ്ണപിന്തുണ': ഹമാസ് ആക്രമണത്തെ അപലപിച്ച് ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രമേയം
16/10/2023 Duration: 04min2023 ഒക്ടോബര്‍ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സിനിമാറ്റിക് സ്റ്റേജ് ഷോയുമായി സിഡ്നി മലയാളികള്‍; വേദിയില്‍ ഒപ്പം ചേരാന്‍ മലയാളസിനിമയിലെ ബാലതാരങ്ങള്‍
16/10/2023 Duration: 08minസിഡ്നിയില്‍ 60ഓളം മലയാളികള്‍ വേദിയിലെത്തുന്ന സര്‍ഗ്ഗവിസ്മയം എന്ന സിനിമാറ്റിക് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നു. ഗാലക്സി റിഥംസ് സംഘടിപ്പിക്കുന്ന ഈ സ്റ്റേജ് ഷോയില്‍, മലയാള സിനിമയിലെ നിരവധി യുവപ്രതിഭകളും പങ്കെടുക്കുന്നുണ്ട്. ഡോള്‍ബി അറ്റ്മോസ് ശബ്ദസംവിധാനത്തില്‍ ഒരുക്കുന്ന ഈ പരിപാടിയെക്കുറിച്ച് അതിന്റെ സംവിധായകന് ലിജോ ഡെന്നിസ് വിവരിക്കുന്നത് കേള്‍ക്കാം.
-
നിര്‍മ്മാണക്കമ്പനികള്‍ തകര്‍ന്നാല്‍...? വീട് വയ്ക്കുന്നവരെ സംരക്ഷിക്കാന്‍ ഓസ്ട്രേലിയയിലുള്ള നിയമങ്ങള്‍ അറിയാം...
16/10/2023 Duration: 08minഓസ്ട്രേലിയയിൽ നിർമ്മാണ കമ്പനികളുടെ തകർച്ച ആയിരകണക്കിന് ഉപഭോക്താക്കളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നിരവധി കമ്പനികൾ ഇപ്പോഴും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായാണ് റിപ്പോർട്ടുകൾ. വീട് വയ്ക്കുന്നവരെ സംരക്ഷിക്കാനുള്ള നിയമങ്ങളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
'അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾ തുടരും': 'വോയിസ്' റഫറണ്ടം പരാജയപ്പെട്ടതിന് ശേഷം ആദിമവർഗ മന്ത്രി
15/10/2023 Duration: 05minഓസ്ട്രേലിയൻ പാർലമെന്റിൽ ആദിമ വർഗ്ഗക്കാർക്ക് ഒരു സ്ഥിരം സമിതിക്കായി ഭരണഘടന ഭേദഗതി ചെയ്യുന്നതിനെതിരെ ഓസ്ട്രേലിക്കാർ റഫറണ്ടത്തിൽ വോട്ട് ചെയ്തു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
‘PR സാധ്യതയെക്കുറിച്ച് അമിതപ്രതീക്ഷ നൽകുന്നു’: സ്റ്റുഡന്റ് വിസാ നിയമത്തിലെ മാറ്റങ്ങൾ പിൻവലിക്കണമെന്ന് ശുപാർശ
13/10/2023 Duration: 03minഓസ്ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികളായി എത്തുന്നവർക്ക് കൂടുതൽ കാലം രാജ്യത്ത് തുടരാൻ അനുവദിക്കുന്ന രീതിയിൽ വിസ നിയമങ്ങളിൽ മാറ്റങ്ങൾ നടപ്പിലാക്കിയിരുന്നു. പെർമനന്റ് റസിഡൻസി ലഭിക്കുന്നത് സംബന്ധിച്ച് ഈ മാറ്റങ്ങൾ അമിതപ്രതീക്ഷ നൽകുന്നതായും, ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെടുകയാണ് ഗ്രറ്റൻ ഇൻസ്റ്റിറ്റ്യൂട്ട് പഠനം. ഇതേക്കുറിച്ച് കേൾക്കാം.
-
ഇസ്രായേൽ-പലസ്തീൻ സംഘർഷം: ഓസ്ട്രേലിയക്കാരുമായി രണ്ടു വിമാന സർവീസുകൾ ഇസ്രായേലിൽ നിന്ന് ഇന്ന് തിരിക്കും
13/10/2023 Duration: 03min2023 ഒക്ടോബര്‍ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
How can you dispose of your unwanted clothes in Australia? - ഓസ്ട്രേലിയക്കാര്‍ ഒരു വര്‍ഷം ഉപേക്ഷിക്കുന്നത് 2 ലക്ഷം ടണ്‍ വസ്ത്രങ്ങള്‍: പഴയ വസ്ത്രങ്ങള്‍ എങ്ങനെ റീസൈക്കിൾ ചെയ്യാം
12/10/2023 Duration: 12minAustralians throw more than 200,000 tonnes of clothing into landfill each year. That’s an average of 10 kilograms of clothing per person. We can help combat Australia’s textile waste crisis by choosing to recycle, donate, and swap our unwanted clothing. - ഓസ്ട്രേലിയയില്‍ മണ്ണിലടിയുന്ന മാലിന്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന ഒരു ഘടകം ഉപയോഗിച്ച വസ്ത്രങ്ങളാണ്. പഴയ വസ്ത്രങ്ങള്‍ പുനരുപയോഗിക്കാനും, പുന:സംസ്കരിക്കാനും ഓസ്ട്രേലിയയില്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട് എന്നറിയാം...
-
മെൽബണിൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു; ഒരാൾക്ക് പരിക്ക്
12/10/2023 Duration: 03min2023 ഒക്ടോബര്‍ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇസ്രായേൽ-പലസ്തീൻ സംഘർഷം: ഓസ്ട്രേലിയയിൽ പെട്രോൾ വില ഇനിയും കൂടാമെന്ന് മുന്നറിയിപ്പ്
12/10/2023 Duration: 05minഓസ്ട്രേലിയയിൽ പെട്രോൾ വില വീണ്ടും ഉയർന്നേക്കുമെന്ന് മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷം പെട്രോൾ വിലയെ ബാധിക്കുമോ എന്നത് സംബന്ധിച്ച് മേഖലയിലുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് കേൾക്കാം.
-
സിഡ്നിയിൽ പലസ്തീൻ അനുകൂല റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു; റാലിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ
11/10/2023 Duration: 03min2023 ഒക്ടോബര്‍ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വോയിസ് റഫറണ്ടത്തെക്കുറിച്ച് സംശയങ്ങള്‍ ബാക്കിയാണോ? അറിയേണ്ട 5 കാര്യങ്ങള്‍ ഒറ്റ നോട്ടത്തില്‍...
11/10/2023 Duration: 03minവോയ്സ് റഫറണ്ടത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും റഫറണ്ടവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉള്ളവർ നമുക്കിടയിലുണ്ടാകാം. എന്താണ് വോയ്സ് റഫറണ്ടമെന്നും, എന്തിനാണ് റഫറണ്ടം നടത്തുന്നത് എന്നും ലളിതമായി മനസിലാക്കാം...
-
സിഡ്നിയില്‍ പലസ്തീന് പിന്തുണയുമായി റാലികള്‍; ഗാസയില്‍ ഒരു ഓസ്ട്രേലിയക്കാരനെ ബന്ധിയാക്കിയെന്ന് റിപ്പോര്‍ട്ട്
10/10/2023 Duration: 04min2023 ഒക്ടോബര്‍ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പെണ്‍കുട്ടികളുടെ ആഗോള സംഗീത ബാന്റ് രൂപീകരിക്കാന്‍ മത്സരം: ഓസ്ട്രേലിയയെ പ്രതിനിധീകരിച്ച് മലയാളി
10/10/2023 Duration: 15minലോകപ്രശസ്ത കൊറിയന്‍ പോപ്പ് ബാന്റുകളായ BTSന്റെയും, ബ്ലാക്ക് പിങ്കിന്റെയും മാതൃകയില്‍ ആഗോളതലത്തില്‍ പെണ്‍കുട്ടികള്‍ക്കായി സംഗീത ബാന്റ് രൂപീകരിക്കുന്നു. ഈ ബാന്റില്‍ അംഗമാകാനുള്ള പട്ടികയില്‍ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ് ഒരു ഓസ്ട്രേലിയന്‍ മലയാളി പെണ്‍കുട്ടി. NSW സ്വദേശിയായ എസ്രെല എബ്രഹാമിന്റെ ഈ നേട്ടത്തെക്കുറിച്ച് അച്ഛന് റോഷന് എബ്രഹാം സംസാരിക്കുന്നത് കേള്‍ക്കാം.
-
കുടിയേറ്റമേഖലയിലെ തട്ടിപ്പ്: മൈഗ്രേഷന്‍ ഏജന്റുമാരെ നിയന്ത്രിക്കാന്‍ ഓസ്ട്രേലിയ നടപടിയെടുക്കുന്നു
09/10/2023 Duration: 05minഓസ്ട്രേലിയന്‍ വിസ സംവിധാനം ദുരുപയോഗം ചെയ്ത് മനുഷ്യക്കടത്തും, അടിമപ്പണിയും നടക്കുന്നതായുള്ള കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍, മൈഗ്രേഷന്‍ ഏജന്റുമാരെ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുണ്ടാകുമെന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഫെഡറല്‍ ആഭ്യന്തരവകുപ്പ് നടത്തിയ ഈ പ്രഖ്യാപനത്തിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം...