Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഇന്നത്തെ വാർത്ത: ഇറാനെതിരായ ആക്രമണത്തിൽ പങ്കെടുക്കുന്നില്ലെന്ന് ഓസ്ട്രേലിയ; മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ തിരികെ എത്തിക്കണമെന്നും ആവശ്യം
03/03/2026 Duration: 03min2026 മാർച്ച് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യൻ വിവാഹങ്ങൾക്ക് ഓസ്ട്രേലിയയിൽ ഡിവോഴ്സ് ലഭിക്കുമോ? നിയമവശങ്ങൾ അറിയാം
03/03/2026 Duration: 08minഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ച് ഓസ്ട്രേലിയയിൽ എത്തിയ ദമ്പതികൾക്കിടയിൽ വേർപിരിയൽ അനിവാര്യമായാൽ അത് വിസ സ്റ്റാറ്റസിനെ എങ്ങനെ ബാധിക്കും? പങ്കാളിയിൽ നിന്നുള്ള ഗാർഹിക പീഡനം നേരിടുന്നവർക്ക് ഓസ്ട്രേലിയൻ നിയമം നൽകുന്ന പ്രത്യേക പരിരക്ഷകൾ എന്തൊക്കെയാണ്? ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെ നിയമപരമായി എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് സിഡ്നിയിലെ ടൂംഗാബി ലീഗൽ സെന്റർ ഡയറക്ടറും സോളിസിറ്ററുമായ സൂസൈ ബെഞ്ചമിൻ വിശദീകരിക്കുന്നു.ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് നിയമവിദഗ്ദരെ നേരിൽ ബന്ധപ്പെടുക
-
ഇന്നത്തെ വാർത്ത: ഖമനഇയുടെ മരണത്തിൽ ഓസ്ട്രേലിയയിൽ സമിശ്ര പ്രതികരണം; എണ്ണ വില കൂടുമെന്നും മുന്നറിയിപ്പ്
02/03/2026 Duration: 04min2026 മാർച്ച് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യരുത്; ട്രാവൽ ഇൻഷൂറൻസ് കവർ ലഭിക്കാനും സാധ്യത കുറവ്; മിഡിൽ ഈസ്റ്റിലൂടെ യാത്ര ബുക്ക് ചെയ്തവർ അറിയാൻ
02/03/2026 Duration: 08minമിഡിൽ ഈസ്റ്റിലൂടെയുള്ള വിമാന സരവ്വീസുകൾ റദ്ദ് ചെയ്തതോടെ ആയിരക്കണക്കിന് ഓസ്ട്രേലിയക്കാരാണ് പ്രതിസന്ധിയിലായത്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ സ്വന്തം നിലയ്ക്ക് ടിക്കറ്റുകൾ റദ്ദ് ചെയ്യുന്നത് ഉചിതമല്ലെന്നും ട്രാവൽ ഏജൻറുമാർ ചൂണ്ടിക്കാട്ടുന്നു. സിഡ്നിയിലെ പീറ്റേഴ്സണ് ട്രാവൽസിൽ ട്രാവൽ ഏജൻറായ ജിജു പീറ്ററും, മെൽബണിലെ പോൾസ് ട്രാവൽ സൊലൂഷ്യൻസിൽ ട്രാവൽ ഏജൻറായ പോൾ ഉലഹന്നാനും നിലവിലെ സാഹചര്യവും സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയ പോയവാരം: നെഗറ്റീവ് ഗിയറിംഗിൽ മാറ്റം വരുത്താൻ ആലോചന;5 ശതമാനം ഗ്യാരണ്ടി സ്കീമിലൂടെ വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
28/02/2026 Duration: 08minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ബ്രിസ്ബെൻ- മെൽബൺ നാല് മണിക്കൂർ യാത്ര യാഥാർത്ഥ്യമാകുമോ? ഹൈസ്പീഡ് റെയിലിൻറെ ആദ്യഘട്ടത്തിന് പച്ചക്കൊടി
27/02/2026 Duration: 08min90 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 2028ടെ ആരംഭിക്കും. പ്രാദേശിക വികസനം, തൊഴിൽ അവസരങ്ങൾ, സമ്പദ് വ്യവസ്ഥയുടെ ഉത്തേജനം തുടങ്ങിയവയാണ് അതിവേഗ റെയിൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: മഴയിൽ കുതിർന്ന് ഓസ്ട്രേലിയ; റോഡുകൾ വെള്ളത്തിൽ; ജാഗ്രതാ നിർദ്ദേശം
27/02/2026 Duration: 04min2026 ഫെബ്രുവരി 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
"കേൾക്കുന്നതൊന്നും സത്യമല്ല, എനിക്ക് ഒരു മകൾ കൂടി ഉണ്ടെന്ന് ഓർക്കണം"; സിനിമ, വ്യക്തി ജീവിതം മനസ്സ് തുറന്ന് നടി മീന
27/02/2026 Duration: 07minകഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞ് നിൽക്കുന്ന താരമാണ് നടി മീന. ഡാൻസ് ഫോർ ഓസ് എന്ന നൃത്ത പരിപാടിക്കായി സിഡ്നിയിലെത്തിയ മീന തൻറെ സിനിമ ജീവിതത്തെ പറ്റിയും, വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെ പറ്റിയും സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: പ്രകൃതി ദുരന്ത മുന്നറിയിപ്പിനായി പുതിയ സംവിധാനം; മൊബൈൽ മെസേജ് അലേർട് ഒക്ടോബറിൽ ആരംഭിക്കും
26/02/2026 Duration: 05min2026 ഫെബ്രുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിലെ ആദ്യ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; ബ്രിസ്ബെൻ - മെൽബൺ പദ്ധതിയും പരിഗണനയിൽ
26/02/2026 Duration: 08min90 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 2028ടെ ആരംഭിക്കും. പ്രാദേശിക വികസനം, തൊഴിൽ അവസരങ്ങൾ, സമ്പദ് വ്യവസ്ഥയുടെ ഉത്തേജനം തുടങ്ങിയവയാണ് അതിവേഗ റെയിൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...
-
ബോംബ് ഭീഷണിയെ തുടർന്ന് പ്രധാനമന്ത്രിയെ മാറ്റിപ്പാർപ്പിച്ചു; വ്യാജഭീഷണിയെന്ന് പൊലീസ്
25/02/2026 Duration: 06min2026 ഫെബ്രുവരി 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ചൂടുകാലത്ത് ഈ മരുന്നുകൾ കഴിക്കാറുണ്ടോ? താപനില കൂടുമ്പോൾ 'അപകടകരമാകുന്ന' മരുന്നുകൾ ഏതൊക്കെയെന്ന് അറിയാം
25/02/2026 Duration: 12minചൂട് കാലത്ത് കഴിക്കുന്ന ചില മരുന്നുകൾ ശരീരത്തിൽ പല പാർശ്വഫലങ്ങളും ഉണ്ടാക്കാറുണ്ട്. താപ നില കൂടുതലുള്ള ദിവസങ്ങളിൽ മരുന്നുകൾ സൂക്ഷിക്കുന്നതിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൂട് കാലാവസ്ഥയിൽ മരുന്നുപയോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സിഡ്നി ന്യൂകാസിലിൽ ജി പി ആയി പ്രവർത്തിക്കുന്ന ഡോ. ഏബ് മാത്യു വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
-
ഇന്നത്തെ വാർത്ത: ആളുമാറി തട്ടിക്കൊണ്ടുപോയ വൃദ്ധൻറെ മൃതദേഹം കണ്ടെത്തി; ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ്
24/02/2026 Duration: 05min2026 ഫെബ്രുവരി 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഓസ്ട്രേലിയയിൽ ഡിവോഴ്സ് എളുപ്പമാണോ? നിയമ വഴികളറിയാം.
24/02/2026 Duration: 09minപങ്കാളികൾക്ക് ഒരുമിച്ച് പോകാൻ സാധിക്കാതെ വന്നാൽ, കാരണങ്ങൾ ചികയാതെ, വിവാഹമോചനം അനുവദിക്കുന്നതാണ് ഓസ്ട്രേലിയയിലെ രീതി. പൊതുവേ എളുപ്പമാണെങ്കിലും ഇതിനായി ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഓസ്ട്രേലിയയിൽ വിവാഹമോചനത്തിൻറെ നിയമവശങ്ങളെന്തൊക്കെയാണെന്ന് സിഡ്നിയിലെ ടൂംഗാബി ലീഗൽ സെന്റർ ഡയറക്ടറും സോളിസിറ്ററുമായ സൂസൈ ബെഞ്ചമിൻ വിശദീകരിക്കുന്നു.ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് നിയമവിദഗ്ദരെ നേരിൽ ബന്ധപ്പെടുക.
-
ഇന്നത്തെ വാർത്ത: IS ബന്ധമുള്ളവരുടെ കുടുംബങ്ങളെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് ലിബറൽ സഖ്യം
23/02/2026 Duration: 04min2026 ഫെബ്രുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ശമ്പളം തീരുമാനിക്കുന്നത് ജോലി സമയമോ? ഓസ്ട്രേലിയയിൽ ഏറ്റവും ശമ്പളമുള്ള തൊഴിൽ മേഖലകളേത്..?
23/02/2026 Duration: 05minഓസ്ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻെറ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ശമ്പളം സംബന്ധിച്ച കണക്കുകളുള്ളത്. തൊഴിൽ മേഖലകൾക്കനുസരിച്ച് ജോലി ചെയ്യുന്ന സമയവും ലഭിക്കുന്ന ശമ്പളവും തമ്മിൽ വലിയ മാറ്റങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തൊഴിൽ മേഖലകളും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
ഓസ്ട്രേലിയയിലെ റോഡിൽ സമരം നടത്തിയാൽ കേസാകുമോ? പ്രതിഷേധക്കാരുടെ അവകാശങ്ങൾ അറിയാം, നിയമങ്ങളും...
23/02/2026 Duration: 10minഓസ്ട്രേലിയൻ തെരുവുകൾ മുൻപെങ്ങുമില്ലാത്ത വിധം പ്രതിഷേധ കലുഷിതമാണ്. റോഡുകളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ അവകാശമുണ്ടോ.. പോലീസ് കേസെടുക്കുമോ... പ്രതിഷേധക്കാരുടെ അവകാശങ്ങളെ പറ്റി കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
-
ഓസ്ട്രേലിയ പോയവാരം: സിറിയയിലുള്ളവർക്ക് പാസ്പോർട്ട് അനുവദിച്ച് ഫെഡറൽ സർക്കാർ; WAയിൽ 3,000ലേറെ തൊഴിലവസരങ്ങൾ
21/02/2026 Duration: 09minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ വൻ മയക്കുമരുന്ന് വേട്ട; ലക്ഷക്കണക്കിന് LSD ഗുളികകൾ പിടിച്ചെടുത്തു
20/02/2026 Duration: 04min2026 ഫെബ്രുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
'കാ' എന്നാൽ കാക്കയോ അതോ കാംഗരുവോ? കഥകളിലൂടെ മലയാളം പഠിപ്പിക്കുന്ന ഓസ്ട്രേലിയൻ ഡോക്ടർ
20/02/2026 Duration: 14minഓസ്ട്രേലിയൻ ജീവിത സാഹചര്യങ്ങളെ മലയാള അക്ഷരങ്ങളുമായി ബന്ധിപ്പിച്ചാണ് ഡോക്ടർ ബുക്കുകൾ തയ്യാറാക്കുന്നത്. കാൻബറയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.എബ്രഹാം തോമസ് കുട്ടികളിലേക്ക് മലയാളം എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളും ഈ വിഷയത്തിലുള്ള തൻ്റെ കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് ഈ പോഡ്കാസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.